വോട്ടർകാർഡ് തന്നെ വേണമെന്നില്ല

Tuesday 11 November 2025 1:56 AM IST

തിരവുനന്തപുരം: വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്,പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്,പാൻ കാർഡ്,ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്,ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും 6 മാസത്തിനു മുമ്പ് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്,സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ രേഖ,ആധാർ കാർഡ് എന്നീ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.വോട്ടർകാർഡ് തന്നെ വേണമെന്നില്ല.