കാണിക്കവഞ്ചി മോഷ്ടാവ് പിടിയിൽ
Tuesday 11 November 2025 12:53 AM IST
കരുനാഗപ്പള്ളി: ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തല്ലിത്തകർത്ത് പണം മോഷ്ടിച്ച കേസിൽ ക്ലാപ്പന വരവിള കോമളത്ത് വീട്ടിൽ വിപിൻ (19 ) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ രണ്ടിന് പുലർച്ചെ കുലശേഖരപുരം അമ്പീലേത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളും പിത്തള വിളക്കുകളും മോഷണം പോയിരുന്നു. മോഷണത്തിൽ ഉൾപ്പെട്ടിരുന്ന പ്രതികളായ ബ്ലേഡ് അയ്യപ്പൻ, മണികണ്ഠൻ,ശ്യം എന്നിവർ നിലവിൽ റിമാൻഡിലാണ്. ബ്ലേഡ് അയ്യപ്പൻ നിരവധി വഞ്ചി മോഷണ കേസുകളിലെ പ്രതിയാണ്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ.ഐമാരായ ഷമീർ, ആഷിക്, പ്രമോദ്, എസ്.സി.പി.ഒ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.