അഞ്ചൽ ഉപജില്ല സ്കൂൾ കലോത്സവം

Tuesday 11 November 2025 12:53 AM IST

അഞ്ചൽ: അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്നു മുതൽ 14 വരെ വാളകം ആർ.വി.വി.എച്ച്.എസിൽ നടക്കും. ഇന്ന് രാവിലെ 9ന് മന്ത്രി കെ.ബി. ഗണേശ് കുമാർ കലോത്സവം ഉദ്ഘാടനം ചെയ്യും. പി.എസ്. സുപാൽ എം.എൽ.എ. അദ്ധ്യക്ഷനാകും. കശുഅണ്ടി വികസന കോ‌ർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യാതിഥിയാകും. 14ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിക്കും. സിനിമാ സംവിധായകൻ ബിനുരാജ് മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഉപജില്ലയിലെ എൺപതിൽ അധികം സ്കൂളിൽ നിന്ന് ആറായിരത്തിൽപ്പരം കലാപ്രതിഭകൾ പങ്കെടുക്കും.