ശിശുദിനാഘോഷം: 1,300 കുട്ടികൾ പങ്കെടുക്കും

Tuesday 11 November 2025 12:54 AM IST

കൊല്ലം: ജില്ലയിൽ ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്ന് കളക്ടർ എൻ.ദേവീദാസ് പറഞ്ഞു. 14ന് രാവിലെ 8.30ന് ചിന്നക്കട ക്രേവൻ എൽ.എം.എസ് ഹൈസ്‌കൂളിൽ നിന്ന് ശിശുദിനറാലി തുടങ്ങും. റെയിൽവേ സ്റ്റേഷൻ വഴി കൊല്ലം എസ്.എൻ കോളേജിൽ സമാപിക്കും. എസ്.പി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻ.സി.സി കേഡറ്റുകൾ അണിനിരക്കും. മികച്ച സ്‌കൂളിന് സമ്മാനം നൽകും. എസ്.എൻ കോളേജിൽ ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അദ്ധ്യക്ഷനാകും. 1,300 കുട്ടികൾ പങ്കെടുക്കും. അടിയന്തര വൈദ്യസഹായം, ആംബുലൻസ് സേവനം എന്നിവ ഏർപ്പെടുത്തും. നാളെ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്വിസ്‌ മത്സരം നടത്തും. പ്രദർശനം എസ്.എൻ കോളേജിൽ സംഘടിപ്പിക്കും. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈൻദേവ്, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.