പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു; മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Tuesday 11 November 2025 12:09 PM IST
തിരുവനന്തപുരം: പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു. പേരയം താളിക്കുന്നിൽ പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്. മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഷീജ, ജയ, മഞ്ജു എന്നിവരാണ് അപകടസമയം ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ ഷീജയുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 9.30നാണ് അപകടം ഉണ്ടായത്. ഓലപ്പടക്കത്തിന് തിരി കെട്ടുന്ന സമയത്ത് തീപ്പൊരിഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അനിൽകുമാർ എന്ന ആളുടെ പടക്കനിർമ്മാണശാലയാണിത്.