കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു; മൃതദേഹം ചതഞ്ഞരഞ്ഞ നിലയിൽ

Tuesday 11 November 2025 12:10 PM IST

കൊല്ലം: ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശി മുഹമ്മദ് ജുബറാൽ (48) ആണ് മരിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടത്.

നിർമാണ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം കൊണ്ട് മണ്ണുകോരിയിട്ടപ്പോൾ ജുബറാൽ മണ്ണിനടിയിൽപ്പെട്ടതാണ് എന്നാണ് വിവരം. ഇന്ന് പുലർച്ചെ ഗ്ലൈഡർ ഉപയോഗിച്ച് മണ്ണ് നിരത്തുന്നതിനിടെ കയ്യുടെ ഭാഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.