റെക്കാഡ് പെരുമയുമായി റീത്താ പോൾ ഇക്കുറിയും
Wednesday 12 November 2025 12:22 AM IST
അങ്കമാലി: നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഒരു കൗൺസിലർ തുടർച്ചയായി ഇരുപത്തഞ്ചുകൊല്ലം പൂർത്തിയാക്കി. 25 വർഷം കൗൺസിലറായി പൂർത്തിയാക്കിയ റീത്തപോൾ ആറാംതവണയും മത്സരരംഗത്തിറങ്ങുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി ടൗണിനോട് ചേർന്നുള്ള കല്ലുപാലം, കോതകുളങ്ങര ഈസ്റ്റ് വാർഡുകളിലാണ് മാറിമാറി മത്സരിച്ച് വിജയിച്ചത്. ഇത്തവണ ജനറൽ വാർഡായ അഞ്ചിൽനിന്നോ വനിതാസംവരണമായ ഏഴിൽ നിന്നോ മത്സരിക്കും.
2000ൽ ആണ് നഗരസഭയിൽ ആദ്യമായി മത്സരത്തിനിറങ്ങിയത്, തുടർച്ചയായി 5വട്ടം വിജയിച്ചു. നിലവിലെ ടേമിൽ രണ്ടുവർഷം വൈസ്ചെയർപേഴ്സനുമായി. റീത്താ പോളിന്റെ പിതാവ് ജോർജ് പള്ളിപ്പാട്ട് അങ്കമാലി പഞ്ചായത്തിലെ ജനപ്രതിനിധിയായിരുന്നു.