'ടീൻ ഫോർ ഗ്രീൻ' പദ്ധതിയ്ക്ക് തുടക്കം
Wednesday 12 November 2025 12:02 AM IST
ബാലുശ്ശേരി: കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ എൻ. എസ്.എസിന്റെ നേതൃത്വത്തിൽ 'ടീൻ ഫോർ ഗ്രീൻ' പദ്ധതിയ്ക്കു തുടക്കമായി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. കോക്കല്ലൂരിലെ ഹരിത കർമസേനയുടെ പ്രവർത്തനങ്ങളിൽ കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്എസ് വോളണ്ടിയർമാരും ഭാഗമാകും. സ്കൂളും മാനസഗ്രാമവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രിൻസിപ്പൽ എൻ. എം നിഷ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ. ആർ. ലിഷ സ്വാഗതവും എൻ. എസ്. എസ് വോളണ്ടിയർ ബി.എസ്. അരുണൻ നന്ദിയും പറഞ്ഞു. ഹരിത കർമ സേന പ്രവർത്തകരായ എം.എം. ഷീബ, വി.വി. ഗീത എന്നിവർ പങ്കെടുത്തു.