വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു

Wednesday 12 November 2025 12:02 AM IST
ചാത്തമംഗലം ചൂലൂർ യുവജന വായനശാലക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവഹിക്കുന്നു

കുന്ദമംഗലം:ചാത്തമംഗലം ചൂലൂർ യുവജന വായനശാല കെട്ടിടോദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എംഎൽഎ യുടെ പ്രദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 9 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പൂർത്തീകരിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ശിവദാസൻ നായർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി പുഷ്പ, ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ ഗോപാലകൃഷ്ണൻ ചൂലൂർ, എ ഷിജുലാൽ, ചൂലൂർ നാരായണൻ, കെ സജീവൻ, കെ.കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി കുഞ്ഞൻ പെരിഞ്ചേരി സ്വാഗതവും പ്രസിഡന്റ് ഇ മോഹൻദാസ് നന്ദിയും പറഞ്ഞു.