ശാസ്ത്രോത്സവ വിജയികളെ ആദരിച്ചു

Wednesday 12 November 2025 12:48 AM IST
ശാസ്ത്രോൽസവത്തിൽ മികച്ച വിജയം നേടിയവർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് ട്രോഫികൾ വിതരണം ചെയ്യുന്നു

കുന്ദമംഗലം : സംസ്ഥാന ശാസ്ത്രോത്സവത്തിലും കുന്ദമംഗലം ഉപജില്ല ശാസ്ത്രോത്സവത്തിലും മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും വ്യക്തിഗത വിജയികളെയും ഉപജില്ല ഹെഡ്മാസ്റ്റേർസ് ഫോറം അനുമോദിച്ചു. കുന്ദമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ വിജയികളായ അദ്ധ്യാപകരായ ടി. മുഹമ്മദലി, പി.കെ ജീജ, വിവിധ ക്ലബ് കൺവീനർമാർ എന്നിവരെ ആദരിച്ചു. ഉപജില്ല എച്ച്.എം ഫോറം ചെയർമാൻ ശുക്കൂർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ. ബഷീർ , രേഷ്മ സുകേഷ്, എം.ജയശ്രീ വിവിധ ക്ലബ് കൺവീനർമാരായ കെ. സജീഷ്, പി.സുജിത്, സി.എം.ഷീജ, ടി.എസ് രമ്യ എന്നിവർ പ്രസംഗിച്ചു.