വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

Wednesday 12 November 2025 12:02 AM IST
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചെത്തുകടവ് യൂണിറ്റ് കൺവൻഷനിൽ “വ്യാപാരി മിത്ര” പദ്ധതിയുടെ മരണാനന്തര സഹായ വിതരണം ജില്ലാ പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ നിർവ്വഹിക്കുന്നു

കുന്ദമംഗലം: വ്യാപാരി വ്യവസായി സമിതി ചെത്തുകടവ് യൂണിറ്റ് കൺവെൻഷനും 'വ്യാപാരി മിത്ര' പദ്ധതിയുടെ മരണാനന്തര സഹായ വിതരണവും ചെത്തുകടവ് പൊതുജന വായനശാലയിൽ നടന്നു. പരേതനായ കരിങ്ങണ്ടിക്കാവിൽ രാജന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി മിത്ര ബോർഡ് മെമ്പർ രഘൂത്തമൻ പദ്ധതി വിശദീകരിച്ചു. ജില്ല വനിതാ സമിതി പ്രസിഡന്റ് ഷൈനിബ ബഷീർ, ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ, യൂണിറ്റ് സെക്രട്ടറി പി. രാജീവ്, സി.എം. ബൈജു, എ.പി. ദേവദാസൻ, സുബാഷ് കുന്ദമംഗലം, പി. മോഹനൻ കളരിക്കണ്ടി, സ്റ്റാലിൻ വരട്ടാക്ക്, പ്രബീഷ് ചാത്തമംഗലം, ബനിഷ് ചെത്തുകടവ് എന്നിവർ പ്രസംഗിച്ചു.