കെ.എസ്.ടി.എ സമ്മേളന സംഘാടക സമിതി
Wednesday 12 November 2025 12:02 AM IST
മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 35-ാം ജില്ലാസമ്മേളനം 2026 ജനുവരി 23, 24 തിയതികളിൽ മുക്കത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി .എസ്. സ്മിജ, വി. പി. രാജീവൻ, കെ. ഷാജിമ, പി. ടി. ബാബു,ദിപു പ്രേംനാഥ്, കെ. ടി. ബിനു, എ. കെ. ഉണ്ണികൃഷ്ണൻ, കെ. ടി. ശ്രീധരൻ, എൻ. ചന്ദ്രൻ, സി. സതീശൻ, സജീഷ് നാരായണൻ, വി. പി. മനോജ് എന്നിവർ പ്രസംഗിച്ചു. ആർ. എം. രാജൻ സ്വാഗതവും പി.സി.മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ലിന്റോ ജോസഫ് എം. എൽ .എ (ചെയർമാൻ), വി. അജീഷ് (ജന. കൺവീനർ).