പുകയില രഹിതഗ്രാമം
Wednesday 12 November 2025 12:00 AM IST
ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് പഞ്ചായത്തിലെ വാർഡ് അഞ്ച് പരിയാനമ്പറ്റ ഗ്രാമത്തിന് പുകയില രഹിതഗ്രാമം സർട്ടിഫിക്കേഷൻ ലഭിച്ചു. താനിക്കുന്ന് ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് അംഗം നിഷ രാഗേഷ് അദ്ധ്യക്ഷയായി. ജെ.പി.എച്ച്.എൻ സി.ശ്രുതി, ജെ.എച്ച്.ഐ അഞ്ജല ഷഹർ, വാർഡ് മെമ്പർ പി.മനോജ്, എക്‌സൈസ് ഇൻസ്‌പെക്ടർ ബദറുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജകൃഷ്ണൻ, പുകയില രഹിത പഞ്ചായത്ത് അംബാസിഡർ രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ.വിനോദ് വിഷയാവതരണം നടത്തി. പുകയില രഹിത ഗ്രാമം പ്രവർത്തനങ്ങളുമായി സഹകരിച്ച കാട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിനെ യോഗത്തിൽ ആദരിച്ചു.