പ്രചരണത്തിന് തുടക്കം
Wednesday 12 November 2025 12:01 AM IST
കഞ്ചിക്കോട്: തദ്ദേശ തിരഞ്ഞെടിപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ പുതുശേരി പഞ്ചായത്തിൽ പ്രചരണം തുടങ്ങി ഇടതുമുന്നണി. പതിനാറാം വാർഡായ കഞ്ചിക്കോട് നിന്ന് ഇടതുമുന്നണിക്കായി ജനവിധി തേടുന്ന സി.പി.എമ്മിലെ ശെൽവനാണ് ആദ്യം പ്രചരണം തുടങ്ങിയ സ്ഥാനാർത്ഥി. രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ രാജന്റെയും ശിവന്റെയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് സ്ഥാനാർത്ഥി പ്രചരണം തുടങ്ങിയത്. മറ്റ് സി.പി.എം സ്ഥാനാർത്ഥികൾ ഇന്ന് പ്രചരണ രംഗത്ത് സജീവമാകും. അതേസമയം, കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. എന്നാൽ, ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയക്ക് അന്തിമ രൂപം ആയിട്ടില്ലെന്നാണ് ലഭിക്കുന്ന അറിവ്.