ജില്ലാ കലോത്സവം: ലോഗോ പ്രകാശനം
Wednesday 12 November 2025 2:25 AM IST
കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പ്രകാശനം ചെയ്‌തു. സെന്റ് ആൽബർട്‌സ് എച്ച്.എസ്.എസ് മാനേജർ ഫാ. ജയൻ പയ്യപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യുവാണ് ലോഗോ രൂപകല്പന ചെയ്‌തത്. ഡി.ഇ.ഒ സക്കീന മലയിൽ, ബിജു ഈപ്പൻ, ശങ്കരനാരായണൻ, അജി ജോൺ, ദീപ ജി.എസ്., ബേബി മേരി ജോസഫ്,ആന്റണി ജോസഫ് ഗോപുരത്തിങ്കൽ, ജോമോൻ ജോസ്, ഏലിയാസ് മാത്യു, സാദിഖ് ടി.യു, ബിജു കുര്യൻ, സിബി ആഗസ്റ്റിൻ, ഇ.ഐ. സിറാജ് തുടങ്ങിയവർ പങ്കെടുത്തു.