അമൃത നഴ്‌സിംഗ് കോളേജ് വാർഷികം

Wednesday 12 November 2025 1:26 AM IST

കൊച്ചി: അമൃത കോളേജ് ഒഫ് നഴ്‌സിംഗ് 23-ാം വാർഷികം ലഹരിവിരുദ്ധ ബോധവത്കരണ ദിനമായി ആഘോഷിച്ചു. മുൻ പൊലീസ് മേധാവി ഋഷിരാജ് സിംഗ് മുഖ്യാതിഥിയായി. എറണാകുളം ഡി.ഐ.ജിയുടെ സ്‌പെഷ്യൽ അന്വേഷണ സംഘത്തിലെ അംഗം നിജു പി.എൻ ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. കെ.ടി. മോളി, അമൃത സ്‌കൂൾ ഒഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സബിത എം. എന്നിവർ പങ്കെടുത്തു. സ്വാമിനി കരുണാമൃത പ്രാണ, ചൈൽഡ് ഹെൽത്ത് നഴ്‌സിംഗ് വിഭാഗം മേധാവി പ്രൊഫ. ഡോ. അനില കെ.പി., വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഷീല പവിത്രൻ, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് വിഭാഗം മേധാവി പ്രൊഫ. നിധിൻ ഏലിയാസ് എന്നിവർ സംസാരിച്ചു.