മസ്‌ദൂർ ഫെഡ. ഭാരവാഹികൾ

Wednesday 12 November 2025 2:27 AM IST

കൊച്ചി: കേരള പ്രദേശ് ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി കെ. ജയകുമാർ (തിരുവനന്തപുരം), ജനറൽ സെക്രട്ടറിയായി സി. ബാലചന്ദ്രൻ (പാലക്കാട്), ട്രഷററായി വി.എസ്. പ്രസാദ് (കോട്ടയം) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം ബി.എം.എസ് ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി എം.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് സി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ, അസംഘടിത മേഖല പ്രഭാരി എം.പി. ചന്ദ്രശേഖരൻ, ബിനീഷ് ബോയ്, കെ. മഹേഷ്, കെ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.