അനുമോദന സമ്മേളനം

Wednesday 12 November 2025 1:33 AM IST

തൃപ്പൂണിത്തുറ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ബാഡ്മിന്റൺ ഫൈനലിൽ വിജയിച്ച കെ.എസ്. കൃഷ്ണപ്രിയയെ സാസ് അക്കാഡമി അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് ഉദയംപേരൂർ സാസ് അക്കാഡമിയിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. എ. സുജിത് കരുണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ബിനുരാജ് കലാപീഠം ചടങ്ങിൽ ഉപഹാര സമർപ്പണം നിർവഹിച്ചു. ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് കൃഷ്ണപ്രിയ.