ആർ.എഫ്.ഐ.ഡി ഉദ്ഘാടനം

Wednesday 12 November 2025 1:46 AM IST

കളമശേരി :രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിലെ ഫാ. മോസസ് ലൈബ്രറിയുടെ പുതിയ ആർ. എഫ് .ഐ .ഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) സംവിധാനം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടറും ലൈബ്രറി വാർഡനുമായ ഡോ. ഫാ. ഷിന്റോ ജോസഫ് സി.എം.ഐ ആശീർവാദ കർമം നിർവ്വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫാ. സാജു എം.ഡി സി.എം.ഐ. സ്വിച്ച്‌ ഓൺ നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ ഡോ.വിജേഷ് പി.വി, ഡോ. ജോഷി ജോർജ് , ഡോ.സി .ടി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. റൂസ പദ്ധതി വഴി ആണ് ലൈബ്രറിയിൽ ആർ.എഫ്.ഐ .ഡി സംവിധാനം ലഭ്യമാക്കിയത്.