പത്മകുമാർ പ്രസിഡന്റായപ്പോൾ വാസു കമ്മിഷണറായി
Wednesday 12 November 2025 12:56 AM IST
പത്തനംതിട്ട: ശബരിമല കട്ടിളപ്പാളി കവർച്ചാകേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മിഷണർ എൻ.വാസു എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് രണ്ടാമതും കമ്മിഷണറായത്. ഈ കാലയളവിലാണ് കട്ടിപ്പാളി ഇളക്കിമാറ്റി സ്വർണം പൂശിയത്. ഇതിന് വാസുവിന്റെ അറിവും നിർദ്ദേശവും ഉണ്ടായിരുന്നെന്ന് വിശ്വസ്തനും പി.എയും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന പ്രതി ഡി. സുധീഷ് കുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. തട്ടിപ്പിൽ വാസുവിന്റെ പങ്ക് പ്രതികളായ അക്കാലത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പിന്നീട് ശബരിമല എസിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവും തിരുവാഭരണ കമ്മിഷണർ ബൈജുവും വെളിപ്പെടുത്തിയിരുന്നു. പത്മകുമാറിന് പിന്നാലെയാണ് വാസു ദേവസ്വം ബോർഡ് പ്രസിഡന്റായത്.