ലോക ചാമ്പ്യനായി സമ്രാട്ട് റാണ
Tuesday 11 November 2025 10:57 PM IST
കെയ്റോ : ഈറിപ്തിൽ നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടി ഇന്ത്യൻ താരം സമ്രാട്ട് റാണ.10 മീറ്റർ എയർ പിസ്റ്റൾ ഇവന്റിൽ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് 20വയസുകാരനായ സമ്രാട്ട്. ഹരിയാനയിലെ കർണാൽ സ്വദേശിയായ സമ്രാട്ടിന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പും രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര ടൂർണമെന്റുമാണിത്. 10 മീറ്റർ എയർ പിസ്റ്റൾ ഇവന്റിൽ വെങ്കലം നേടിയത് ഇന്ത്യയുടെ തന്നെ വരുൺ തോമറാണ്. ആദ്യമായാണ് ഈ ഇവന്റിൽ രണ്ട് ഇന്ത്യക്കാർ മെഡൽ നേടുന്നതും.
സമ്രാട്ട് റാണ,വരുൺ തോമർ,ശർവൺ കുമാർ എന്നിവർ ചേർന്ന് 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇവന്റിലെ സ്വർണവും ഇന്ത്യയ്ക്ക് സമ്മാനിച്ചു.