അക്ഷരക്കോട്ട തീർത്ത് കുരുന്നുകൾ
Wednesday 12 November 2025 1:58 AM IST
കൊല്ലം: ദേശീയ വിദ്യാഭ്യാസ ദിനത്തിൽ അക്ഷരക്കോട്ട തീർത്ത് ഗവ.ടി.ടി.ഐയിലെ കുരുന്നുകൾ. അബ്ബുൾ കലാം@17 എന്ന പരിപാടിയിൽ മലയാള അക്ഷരമാലയിലെ അക്ഷരങ്ങൾ കൈകളിലേന്തിയാണ് കോട്ട തീർത്തത്. പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബ്ബുൾ കലാം ആസാദിന്റെ ജീവചരിത്രത്തെ കുറിച്ചും വിദ്യയാർജ്ജിക്കുന്നതിൽ ഭാഷയ്ക്കുള്ള പങ്കിനെക്കുറിച്ചും അദ്ധ്യാപകനായ പി.കെ. ഷാജി സംസാരിച്ചു. അദ്ധ്യാപകരായ എൻ.ആർ. ജീന, ജി. രാജേശ്വരൻ, സി.പി. ഗീതാകുമാരി, വി. ശരണ്യ എന്നിവർ നേതൃത്വം നൽകി.