പത്തനംതിട്ടയിൽ യുഡിഎഫിന്റെ ആദ്യഘട്ട ലിസ്റ്റായി

Wednesday 12 November 2025 12:03 AM IST

പത്തനംതിട്ട : നഗരസഭയിൽ യു.ഡി.എഫിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥികളെ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പ്രഖ്യാപിച്ചു. വാർഡ് 18 ൽ ഡി.സി.സി വൈസ് പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ അഡ്വ.എ.സുരേഷ്‌കുമാർ, വാർഡ് 27 ൽ ഡി.സി.സി ജനറൽ സെക്രട്ടറിയും നിലവിലെ കൗൺസിലറുമായ സിന്ധു അനിൽ, 23 ൽ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന നിർവാഹക സമിതി അംഗം ഏബൽ മാത്യു, ഒന്നിൽ ദേശീയ ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി കെ.സൈമൺ, 33ൽ മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോയമ്മ സൈമൺ, 29ൽ മഹിള കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ് സജിനി മോഹൻ, 9ൽ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് ജനറൽ സെക്രട്ടറിയും നിലവിലെ വാർഡ് കൗൺസിലറുമായ അംബിക വേണു, 25ൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി മിനി ജോസഫ്, 30 ൽ ഷൈനി ജോർജ്, പട്ടികജാതി വനിത സംവരണ വാർഡ് 20ൽ കെ.കെ.നാഗമ്മ, വാർഡ് 14ൽ മിസ്‌ന ആരിഫ്, 32 ൽ പി.കെ.തോമസ്‌കുട്ടി, രണ്ടിൽ സന്തോഷ്‌ വർഗീസ് എന്നിവർ മത്സരിക്കും.

16​ന് ​മു​മ്പ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം പ​ത്ത​നം​തി​ട്ട​ ​:​ ​ശ​ബ​രി​മ​ല​യി​ലെ​ ​സ്വ​ർ​ണ​ക്കൊ​ള്ള​യും​ ​അ​നാ​ദ​ര​വും​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മു​ഖ്യ​ ​വി​ഷ​യ​മാ​ക്കു​മെ​ന്ന് ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി.​ ​ ജി​ല്ല​യി​ൽ​ 53​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ 960​ ​ഓ​ളം​ ​വാ​ർ​ഡു​ക​ളു​ള്ള​തി​ൽ​ 620​ ​വാ​ർ​ഡു​ക​ളി​ലും​ ​ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​മു​സ്ലിം​ ​ലീ​ഗ്,​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ് ​തു​ട​ങ്ങി​യ​ ​ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള​ ​ച​ർ​ച്ച​യി​ൽ​ ​നി​ല​വി​ൽ​ ​കൈ​വ​ശ​മു​ള്ള​ ​വാ​ർ​ഡു​ക​ളി​ൽ​ ​ത​ന്നെ​ ​മ​ത്സ​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യും​ ​ഡി​ ​സി​ ​സി​ ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ.​സ​തീ​ഷ് ​കൊ​ച്ചു​പ​റ​മ്പി​ൽ​ ​പ​റ​ഞ്ഞു.​ ​ഘ​ട​ക​ക​ക്ഷി​ക​ൾ​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​നി​ൽ​ക്കു​ന്നു.​ ​പ​ന്ത​ളം,​ ​അ​ടൂ​ർ,​ ​പ​ത്ത​നം​തി​ട്ട,​ ​തി​രു​വ​ല്ല​ ​എ​ന്നീ​ ​ന​ഗ​ര​സ​ഭ​ക​ളി​ലെ​ക്ക് 46​ ​ഓ​ളം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​ഇ​ന്ന് ​പ്ര​ഖ്യാ​പി​ക്കും. ശ​ബ​രി​മ​ല​യി​ൽ​ ​ന​ട​ന്ന​ ​സ്വ​ർ​ണ​ ​കൊ​ള്ള​യും​ ​ശ​ബ​രി​മ​ല​യോ​ട് ​കാ​ണി​ച്ച​ ​അ​നാ​ദ​ര​വും​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മു​ഖ്യ​ ​വി​ഷ​യ​മാ​കു​മെ​ന്ന് ​ആ​ന്റോ​ ​ആ​ന്റ​ണി​ ​എം.​പി​ ​പ​റ​ഞ്ഞു. കെ.​പി.​സി.​സി.​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​പി.​മോ​ഹ​ൻ​രാ​ജ്,​ ​അ​ഡ്വ.​പ​ഴ​കു​ളം​ ​മ​ധു,​ ​അ​ഡ്വ.​എ​ൻ.​ഷൈ​ലാ​ജ് ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

അ​ടൂ​രി​ൽ​ ​വ​രു​മോ​ ​ജെ​ൻ​സി​ ? അ​ടൂ​ർ​ ​:​ ​ജെ​ൻ​സി​ ​ത​ല​മു​റ​യി​ൽ​പെ​ട്ട​വ​ർ​ ​അ​ടൂ​ർ​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്തേ​ക്ക് ​വ​രു​മോ​?​ ​അ​ടൂ​രി​ലെ​ ​ച​ർ​ച്ച​ ​ഇ​താ​ണ്.​ 10​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ഭ​ര​ണം​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ ​യു.​ഡി.​എ​ഫ് ​യു​വ​വ​നി​ത​ ​നേ​താ​വി​നെ​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്തേ​ക്ക് ​പ​രി​ഗ​ണി​ച്ചേ​ക്കാം.​ ​ര​ണ്ടി​ല​ധി​കം​ ​ത​വ​ണ​ ​മ​ത്സ​രി​ച്ച​ ​കോ​ൺ​ഗ്ര​സ് ​വ​നി​താ​നേ​താ​ക്ക​ൾ​ ​യു.​ഡി.​എ​ഫ് ​പ​ട്ടി​ക​യി​ൽ​ ​ഉ​ണ്ടെ​ങ്കി​ലും​ ​പു​തു​ത​ല​മു​റ​യെ​ ​പ​രീ​ക്ഷി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​തു​ട​ർ​ഭ​ര​ണ​ത്തി​നൊ​രു​ങ്ങു​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​ക്യാ​മ്പി​ൽ​ ​യു​വ​വ​നി​ത​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​നി​ല​വി​ലെ​ ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​യി​ൽ​ ​നി​ന്നാ​ണെ​ങ്കി​ൽ​ ​നി​ര​വ​ധി​ ​പു​തു​ത​ല​മു​റ​ ​നേ​താ​ക്ക​ൾ​ ​എ​ൽ.​ഡി.​എ​ഫി​നു​ണ്ട്.​ ​എ​ൻ.​ഡി.​എ​ ​നി​ര​യി​ൽ​ ​യു​വ​ ​വ​നി​ത​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തു​മോ​യെ​ന്ന് ​ഇ​നി​യും​ ​വ്യ​ക്ത​മാ​യി​ട്ടി​ല്ല.