സെയിൽ ഇൻഡസ്ട്രീസ് പ്രാഥമിക ഓഹരി വിൽപ്പന
Wednesday 12 November 2025 12:07 AM IST
കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് പുനരുപയോഗ ഊർജ ഉൽപ്പാദക കമ്പനിയായ സെയിൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു. അഞ്ച് രൂപ മുഖവിലയുള്ള ഓഹരികളുടെ വിൽപ്പനയിലൂടെ 4,575 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 825 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.