മഹാനവഗ്രഹ യാഗം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനംചെയ്തു
കാരയ്ക്കാട്: പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹക്ഷേത്രത്തിൽ 18 മുതൽ 27 വരെ നടക്കുന്ന മഹാ നവഗ്രഹ യാഗത്തിന്റെ സംഘാടക സമിതി ഓഫീസ് എഴുത്തുകാരി മേഘസുധീർ ഉദ്ഘാടനം ചെയ്തു. . കാരയ്ക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി ളാക ഇല്ലം സോപാനം ശ്രീരാജ് നമ്പൂതിരി ഭാദ്രദീപം കൊളുത്തി. സംഘാടക സമിതി ചെയർമാൻ റ്റി.കെ. ഇന്ദ്രജിത്ത് ആചാര്യസ്മരണയും ആചാര്യ വന്ദനവും മാതൃവന്ദനവും നടത്തി, ശ്രീരാജ് നമ്പൂതിരിയെ പൂർണകുംഭം നൽകി ക്ഷേത്ര മേൽശാന്തി ഹരിദാസ് തന്ത്രി സ്വീകരിച്ചു. ദേവസ്വം പ്രസിഡന്റ് എ.എൻ.അനിൽ, ജനറൽ കൺവീനർ സന്തോഷ് കാരയ്ക്കാട്, ദേവസ്വം സെക്രട്ടറി സോമരാജൻ. വാർഡ് മെമ്പർ അനു.ടി, കൃഷ്ണകുമാർ കാരയ്ക്കാട്, ഹരിഹരൻ നായർ. മിനി ഗിരീഷ്.പി.എസ്, ഗിരിജിത്ത്, ബിനി സുധീഷ്. കമലാസനൻ ചീനി വിളയിൽ, സതീഷ് പുത്തൻ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.പാറയ്ക്കൽ ജംഗ്ഷനിലെ കൊല്ലിരിക്കൽ ആർക്കേഡിലാണ് ഓഫീസ്