അടൂർ സബ് ജില്ല കലോത്സവം
Wednesday 12 November 2025 12:14 AM IST
ഇളമണ്ണൂർ : അടൂർ സബ് ജില്ല കലോത്സവം ഇളമണ്ണൂരിൽ ആരംഭിച്ചു. ഉദ്ഘാടന സമ്മേളനം ഇന്ന് നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലോത്സവം ഉദ്ഘാടനം ചെയ്യും. ഭരതനാട്യം, മോഹിനിയാട്ടം, സംഘഗാനം, ലളിത ഗാനം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആദ്യദിനം ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടു പരാതികൾ ഉയർന്നു. ഭക്ഷണശാലയായി നിശ്ചയിച്ച കെ പി പി എം യു പി സ്കൂളിലേക്ക് വേദികളിൽ നിന്ന് ദൂരകൂടുതൽ ആണെന്ന കാരണത്താൽ വിദ്യാർത്ഥികൾ പോകാൻ വിമുഖത കാണിച്ചു.