ആദിവാസി കോൺഗ്രസ്
Wednesday 12 November 2025 12:16 AM IST
പത്തനംതിട്ട : ആദിവാസി കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.കെ.ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി.കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ.ലാലു, അനിൽ കൊച്ചുമൂഴിക്കൽ, രതി സോനു, സനോജ് കുമാർ അരയാഞ്ഞിലിമൺ, സുമ വേലൻപ്ലാവ്, അയ്യപ്പൻ കൊടുമുടി എന്നിവർ പ്രസംഗിച്ചു.