അങ്കണവാടി ഉദ്ഘാടനം

Wednesday 12 November 2025 12:17 AM IST

കോഴഞ്ചേരി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാരങ്ങാനം പഞ്ചായത്ത് ആലുങ്കൽ വാർഡിൽ പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് മിനി സോമരാജൻ നിർവഹിച്ചു. വാർഡ് മെമ്പർ മായാഹരിശ്ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, ജനപ്രതിനിധികളായ ബെനിദേവസ്യ, അബിദാബായ് ,ഷീജാമോൾ , രമേശ്.എം.ആർ , പഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത് , അസിസ്റ്റന്റ് സെക്രട്ടറി ഷംല ബീഗം , അങ്കണവാടി ടീച്ചർ ആശ എന്നിവർ സംസാരിച്ചു. വാർഡംഗം മായാ ഹരിശ്ചന്ദ്രപ്രസാദിന്റെ ഭർത്താവ് ഹരിശ്ചന്ദ്രപ്രസാദ് നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്.