ഡിസ്ട്രിക്സ് വാർഷികം
Wednesday 12 November 2025 12:18 AM IST
പ്രമാടം : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോന്നി ഡിസ്ട്രിക്സ് വാർഷികം മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.ടിജു തോമസ് അദ്ധ്യക്ഷതവഹിച്ചു. കുര്യാക്കോസ് മാർ ക്ളിമ്മീസ് വലിയ മെത്രാപ്പൊലീത്ത, ഫാ.ബിജു പി.തോമസ് പറന്തൽ, ഫാ.എബി എ.തോമസ്, ഫാ.ലിജിൻ ഏബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഡീൻ ഗ്രിഗറി ജോർജ്ജ് നൈനാൻ, ലിഡ ഗ്രിഗറി, അൻസു മേരി, ലിന്റോ മണ്ണിൽ, ജോയൽ കോശി തോമസ്, ഷിമ റാണി എന്നിവർ പ്രസംഗിച്ചു.