ദേശീയ വിദ്യാഭ്യാസ ദിനാചരണം

Wednesday 12 November 2025 12:21 AM IST

അടൂർ : പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാല സ്വാതന്ത്ര്യസമര സേനാനിയും സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ എസ്.മീരാ സാഹിബ് അദ്ധ്യക്ഷതവഹിച്ചു. ശില്പശാല ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. ഭാഷാ അധ്യാപകനായ കെ. അശോക് കുമാർ ക്ലാസ്സെടുത്തു. അഡ്വക്കേറ്റ് എം.എ.സലാം മോഡറേറ്ററായിരുന്നു. മുരളി കുടശനാട്, എസ്.അൻവർഷ, എസ്.താജുദീൻ, പി.സി.ആന്റണി, റസൂൽ നൂർമഹൽ, ഷിംന.എൽ, ഷാന സുധീർ എന്നിവർ പങ്കെടുത്തു.