നിവേദനം നല്‍കി

Tuesday 11 November 2025 11:23 PM IST

മലപ്പുറം:ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തി ജില്ലയില്‍ നിര്‍മ്മാണ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗവര്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ജിയോളജി വകുപ്പ് സ്വീകരിക്കുന്ന തെറ്റായ സമീപനം മൂലം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ക്വാറികള്‍ക്ക് പോലും പാസ് നിഷേധിക്കുകയാണ്. ഇത് അന്യ സംസ്ഥാന ക്വാറി ലോബികളെ സഹായിക്കാനാണെന്ന് നിവേദനത്തില്‍ പറഞ്ഞു. ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ ക്ഷാമം കാരണം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇരട്ടി വില നല്‍കിയാണ് കരാരുകാര്‍ ജോലി ചെയ്യുന്നത്.ഇതെല്ലാം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനാസ്ഥ തുടരുകയാണെന്ന് നിവേദനത്തിലുണ്ട്.സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം അക്ബറിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് വി പി അര്‍ഷാദ്,സെക്രട്ടറി കെ മനോജ്, ട്രഷറര്‍ പി എം ആര്‍ ഷുക്കൂര്‍, ജോയിന്റ് സെക്രട്ടറി എ പി സൈതലവി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.