അനുസ്മരണം
Tuesday 11 November 2025 11:23 PM IST
മലപ്പുറം ; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച എന്‍ രാഘവേന്ദ്രന്‍ പോറ്റിയെ കേരള പി എസ് സി എംപ്ലോയീസ് യൂണിയന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം അനുസ്മരിച്ചു. യൂണിയന്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ. കെ വി ശിവരാമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എസ് മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. പി.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍ബാബു സംസാരിച്ചു.