പ്രകാശനം ചെയ്തു
Tuesday 11 November 2025 11:25 PM IST
കോട്ടക്കൽ: കേരളത്തിൽ ആദ്യമായി നഗരസഭയുടെ ചെൽഡ് ബജറ്റ് പ്രകാശനം ചെയ്തു. കോട്ടക്കൽ നഗരസഭയാണ് കേരളത്തിൽ ആദ്യമായി ബാലസൗഹൃദ ചൈൽഡ് ബജറ്റ് അവതരിപ്പിച്ചത്. പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രകാശനം ചെയ്തു. ബാല സൗഹൃദ പദ്ധതിക്ക് ഇന്റർ നാഷണൽ സെമിനാറിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. കോട്ടക്കൽ മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. ഹനീഷ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ചെരട മുഹമ്മദ് അലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പറോളി റംല ടീച്ചർ, അലമ്പാട്ടിൽ റസാഖ്, പി. ടി. അബ്ദു, പുതുക്കിടി മറിയാമ്മു, നുസൈബ അൻവർ, കില ഫാക്കൾട്ടി, ബ്ലോക്ക് കോ. ഓർഡിനേറ്റർ കെ.എം. റഷീദ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ടി.വി.മുംതാസ് എന്നിവർ പ്രസംഗിച്ചു.