വൈശാഖൻ പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ്
Wednesday 12 November 2025 12:28 AM IST
തൃശൂർ: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായി വൈശാഖനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ഷാജി എൻ. കരുണിന്റെ നിര്യാണത്തെ തുടർന്നാണ് സംസ്ഥാന കമ്മിറ്റി യോഗം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റായിരുന്ന വൈശാഖൻ, 2013 -18 കാലയളവിൽ പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റായിരുന്നു. കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻ സ്മാരക ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനാണ്. വൈസ് പ്രസിഡന്റ് അശോകൻ ചരുവിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയോഗത്തിൽ ജനറൽ സെക്രട്ടറി ഡോ.കെ.പി.മോഹനൻ സംസാരിച്ചു.