മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കണം  അനുമതിയുമായി റീബിൽഡ് കേരള

Wednesday 12 November 2025 12:00 AM IST

തിരുവനന്തപുരം: സാമ്പത്തിക പ്രശ്‌നം കാരണം മുടങ്ങിയ പദ്ധതികളിൽ ചെറിയ നീക്കുപോക്കു നടത്തി പൂർത്തിയാക്കാൻ തീരുമാനം. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉന്നതാധികാര സമിതിയോഗമാണ് അനുമതി നൽകിയത്.

ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ളിയുവിന്റെ സഹായത്തോടെ നിർമ്മിക്കുന്ന നെൻമാറ - നെല്ലിയാമ്പതി റോഡ് സാമ്പത്തിക സഹായം നൽകുന്നവരുടെ വ്യവസ്ഥകൾക്ക് എതിരല്ലെങ്കിൽ പുനഃരാരംഭിക്കും. കരാറുകാരൻ പിൻമാറിയതിനെ തുടർന്ന് നിലച്ച റോഡിന്റെ നിർമ്മാണ ചെലവ് നിലവിൽ 105.48 കോടിയാണ്. ഇത് 114.13 കോടിയാകും.

ആലപ്പുഴയിലെ മൂർത്തീട്ട മുക്കത്തേരി വളചക്കിട്ടപ്പാലം വള്ളക്കളി റോഡ് നവീകരണം 19.02 കോടിക്ക് പൂർത്തിയാക്കും. തൃശൂരിലെ പാരിസ് റോഡ് പുനരുദ്ധാരണം 2.24 കോടി രൂപയ്‌ക്ക് പൂർത്തിയാക്കാനും അനുമതി നൽകി. ഐ.ടി മിഷന്റെ ആധാർ വോൾട്ട് പദ്ധതിയിൽ മൂന്ന് എൻജിനിയർമാരുടെ സേവനം മാർച്ച് വരെ നീട്ടി.

കുട്ടനാട് പ്രളയപ്രതിരോധ പാക്കേജിൽ 110 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന് പകരം പഴയ 12.5 എം.വി.എ ട്രാൻസ്‌ഫോർമർ ഉപയോഗിക്കും. ആദിവാസി വിഭാഗങ്ങൾക്കായുള്ള അതിരപ്പിള്ളി ഉപജീവന സുരക്ഷാ പദ്ധതിയുടെ കാലാവധി 2026 മേയ് വരെ നീട്ടാനും അനുമതി നൽകി.

ഹ​ഡി​ൽ​ ​ഗ്ലോ​ബ​ൽ​ ​തീ​യ​തി​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സ്റ്റാ​ർ​ട്ട​പ്പ് ​ഫെ​സ്റ്റ് ​ഹ​ഡി​ൽ​ ​ഗ്ലോ​ബ​ൽ​ ​ഡി​സം​ബ​ർ​ 12​ ​മു​ത​ൽ​ 14​ ​വ​രെ​ ​കോ​വ​ള​ത്ത് ​ന​ട​ക്കും.​ ​ഡി​സം​ബ​ർ​ 11​ ​മു​ത​ൽ​ 13​ ​വ​രെ​ ​ന​ട​ക്കാ​നി​രു​ന്ന​ത് ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​തു​ട​ർ​ന്നാ​ണ് ​മാ​റ്റു​ന്ന​ത്.