ഇന്ന് ഒറ്റപ്പെട്ട മഴ

Wednesday 12 November 2025 1:48 AM IST

തിരുവനന്തപുരം: തെക്കൻ തീരത്ത് ചക്രവാത ചുഴിയുടെ സാദ്ധ്യതയുള്ളതിനാൽ ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയച്ചു. തെക്കൻ കേരള,​ ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടയുണ്ട്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം.