വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. വ്യോമസേനാ കേന്ദ്രങ്ങൾ, ഫ്ലൈയിംഗ് സ്കൂളുകൾ, ഏവിയേഷൻ ട്രെയിനിംഗ് സ്ഥാപനങ്ങൾ, എയർസ്ട്രിപ്പുകൾ എന്നിവിടങ്ങളിലും സുരക്ഷ കൂട്ടി. 3 ദിവസത്തേക്ക് അടിയന്തര ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. വിമാനക്കമ്പനികൾ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ബാഗുകൾ ആവശ്യമെങ്കിൽ തുറന്നു പരിശോധിക്കാം. യാത്രക്കാർ വിമാനത്തിൽ കയറും മുൻപ് രണ്ടാംഘട്ട പരിശോധനയുണ്ടാവണം. വാഹനങ്ങൾ കർശനമായി പരിശോധിക്കണം. പാർക്കിംഗ് മേഖലയിലും ജാഗ്രതയുണ്ടാവണം. തിരിച്ചറിയൽ രേഖകളും പരിശോധിക്കണം.
കർശന പരിശോധന
തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പൊതു സ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന കൂട്ടി. തീരദേശത്തും പരിശോധനയുണ്ട്. ജനബാഹുല്യം കൂടുതലുള്ള എല്ലായിടത്തും പരിശോധന കർശനമാക്കാനാണ് ഡി.ജി.പിയുടെ നിർദ്ദേശം. സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കണ്ടാൽ 112 ൽ വിവരമറിയിക്കണം.