ഓർമിക്കാൻ
Wednesday 12 November 2025 12:49 AM IST
1. അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി ഫീസ്:- കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ വിവിധ യു.ജി,പി.ജി, ഡോക്ടറൽ പ്രോഗ്രാമുകളുടെ ഫീസ് ഘടന പുതുക്കി. വെബ്സൈറ്റ്: www.cee.kerala.gov.in.
2. ബി.ഫാം ലാറ്ററൽ എൻട്രി:- 2025-26 അദ്ധ്യയന വർഷം കേരളത്തിലെ വിവിധ കോളേജുകളിലെ ബി.ഫാം ലാറ്ററൽ എൻട്രിക്ക് 15 വരെ അപേക്ഷിക്കാം. 23ന് കേരള പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെബ്സൈറ്റ്: www.cee.kerala.gov.in.
3. പി.ജി മെഡിക്കൽ സീറ്റ് മെട്രിക്സ്:- 2025-26 അദ്ധ്യന വർഷ പി.ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിൽ ലഭ്യമായ സീറ്റ് നില പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in.