കേന്ദ്ര സർവകലാശാല ബിരുദദാന സമ്മേളനം

Wednesday 12 November 2025 12:55 AM IST

പെരിയ(കാസർകോട്): സാങ്കേതിക മേഖലയിൽ 'സ്വയംപര്യാപ്തത' സർവകലാശാലകളുടെ ലക്ഷ്യമാകണമെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്‌.ഐ.ആർ) ഡയറക്ടർ ജനറലും ഡിപ്പാർട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആൻ‌ഡ് ഇൻഡസ്ട്രിയൽ റിസർച്ച് സെക്രട്ടറിയുമായ ഡോ.എൻ.കലൈശെൽവി പറഞ്ഞു. കേരള കേന്ദ്ര സർവകലാശാലയുടെ ഒൻപതാമത് ബിരുദദാന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ഒഫീഷ്യേറ്റിംഗ്ചാൻസലർ പ്രൊഫ.സിദ്ദു പി.അൽഗുർ,ഒഫീഷ്യേറ്റിംഗ് വൈസ് ചാൻസലർ പ്രൊഫ.വിൻസന്റ് മാത്യു,രജിസ്ട്രാർ ഇൻ ചാർജ്ജ് പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട,കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. ആർ.ജയപ്രകാശ്,ഡീൻ അക്കാഡമിക് പ്രൊഫ.ജോസഫ് കോയിപ്പള്ളി,സർവകലാശാലയുടെ കോർട്ട് അംഗങ്ങൾ,എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ,അക്കാഡമിക് കൗൺസിൽ അംഗങ്ങൾ,ഫിനാൻസ് കമ്മറ്റി അംഗങ്ങൾ,ഡീനുമാർ,വകുപ്പു മേധാവികൾ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,അദ്ധ്യാപകർ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഈ വർഷം പഠനം പൂർത്തിയാക്കിയ 923 വിദ്യാർത്ഥികൾക്ക്ചടങ്ങിൽ ബിരുദദാനം നടത്തി. 36 പേർ ഡിഗ്രിയും 771 പേർ ബിരുദാനന്തര ബിരുദവും 36പേർ പി.എച്ച്ഡിയും 80 പേർ പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ഉന്നതവിജയികൾക്ക് ഗോൾഡ് മെഡൽ സമ്മാനിച്ചു.