കേരളസർവകലാശാല

Wednesday 12 November 2025 1:00 AM IST

കേരളസർവകലാശാല അഞ്ചാം സെമസ്​റ്റർ ബി.എ/ബി.എസ്.സി/ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിസംബർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

13മുതൽ 24 വരെ നടത്തുന്ന ബി.എ /ബി.കോം /ബി.എസ്.സി കംപ്യൂട്ടർ സയൻസ്/ ബി.എസ്.സി. മാത്തമാ​റ്റിക്സ്/ബി.ബി.എ/ബി.സി.എ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ നാലാം സെമസ്​റ്റർ പരീക്ഷകൾ 25മുതൽ ഡിസം 16വരെ പുനഃക്രമീകരിച്ചു.

ഏപ്രിലിൽ നടത്തിയ ബി.എ.(ആന്വൽ സ്‌കീം) പരീക്ഷ എഴുതിയ റെഗുലർ വിദ്യാർത്ഥികളുടെ പുനർമൂല്യനിർണയ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 15.

നാലാം സെമെസ്​റ്റർ കരിയർ റിലേ​റ്റഡ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 26.