എം.ബി.ബി.എസ്‌/ ബി.ഡി.എസ്‌ സ്‌ട്രെ വേക്കൻസി

Wednesday 12 November 2025 1:01 AM IST

തിരുവനന്തപുരം: എം.ബി.ബി.എസ്‌/ ബി.ഡി.എസ്‌ സ്‌ട്രെ വേക്കൻസി അലോട്ട്മെന്റിന് നാളെ രാത്രി 11.59വരെ സംസ്ഥാന പ്രവേശന പരീക്ഷ കൺട്രോളർ www.cee.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. കീം 2025 പ്രവേശനത്തിന്റെ അവസാന ഘട്ടമാണിത്. മൂന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.