ന്യൂനപക്ഷ കോളേജ് പ്രിൻസിപ്പൽ നിയമനാധികാരം റദ്ദാക്കി
Wednesday 12 November 2025 12:02 AM IST
മലപ്പുറം: ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് മാനേജ്‌മെന്റിനുള്ള അധികാരം കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് റദ്ദാക്കി. ഇതുവരെ സെലക്ഷൻ കമ്മിറ്റിയില്ലാതെ മാനേജ്‌മെന്റിന് പ്രിൻസിപ്പലിനെ നിയമിക്കാമായിരുന്നു. സീനിയർ അദ്ധ്യാപകനെ പ്രിൻസിപ്പലായി നേരിട്ട് നിയമിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മാനേജ്‌മെന്റിന്റെ തീരുമാനം സർവകലാശാല അസാധുവാക്കി. പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് എജ്യുക്കേഷണൽ സൊസൈറ്റി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിനോടനുബന്ധിച്ചാണ് സിൻഡിക്കേറ്റ് തീരുമാനം.