കണ്ടൽ തൈ നടീൽ
Wednesday 12 November 2025 12:26 AM IST
കൊല്ലം: 'ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി" പദ്ധതിയുടെ ഭാഗമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റിയുടെ നേതൃത്വത്തിൽ അഷ്ടമുടി കായലോരത്ത് മാമൂട്ടിൽകടവിൽ കണ്ടൽ തൈകൾ നട്ടു. എസ്.പി.സി കേഡറ്റുകൾക്ക് കണ്ടൽ തൈകൾ കൈമാറി ഡെപ്യുട്ടി മേയർ എസ്.ജയൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ എസ്.ശ്രീലത അദ്ധ്യക്ഷയായി. ശക്തികുളങ്ങര എസ്.എച്ച്.ഒ വി.എൻ.ജിബി, വനമിത്ര ജേതാവ് വി.കെ.മധുസൂദനൻ, അസോ. ജില്ലാ സെക്രട്ടറി ജിജു.സി.നായർ, വൈസ് പ്രസിഡന്റ് ഡി.ശ്രീകുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി സി.വിമൽകുമാർ, എസ്.പി.സി ഓഫീസർമാരായ ശിവപ്രസാദ്, അജിത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. വള്ളിക്കീഴ് ജി.എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകളും പങ്കെടുത്തു.