അന്താരാഷ്ട്ര കോൺക്ലേവ്

Wednesday 12 November 2025 1:27 AM IST

കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ (ഓട്ടോണമസ്) അന്താരാഷ്ട്ര കോൺക്ലേവ് 14ന് നടക്കും. 'ബിയോണ്ട് എഡ്യുക്കേഷൻ: അച്ചീവിംഗ് സസ്ടൈനബിൾ ഫ്യൂച്ചേഴ്സ് ത്രൂ ലൈഫ് ലോംഗ് ലേർണിംഗ്’ എന്ന പ്രമേയത്തിൽ നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനം കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡീൻ (എക്സ്റ്റേണൽ ലിങ്കേജസ് ആൻഡ് പ്രോജക്ട്സ്) ഡോ. അലക്സ് ജെയിംസ് നിർവഹിക്കും. കോളേജ് ചെയർമാൻ ഡോ. എസ്. ബസന്ത് അദ്ധ്യക്ഷനാകും. ഏഷ്യ-യൂറോപ്പ് ഹയർ എഡ്യുക്കേഷൻ നെറ്റ്‌വർക്കിലെ പ്രമുഖ‌ർ പങ്കെടുക്കും. ആഗോള വിദ്യാഭ്യാസ പരിഷ്‌കരണം, സുസ്ഥിര വികസനം, ലൈഫ് ലോംഗ് ലേർണിംഗ് മോഡലുകൾ എന്നിവ ചർച്ച ചെയ്യും. ഫോൺ: 6235555544, 7034453360.