പ്രതിയെ വെറുതെ വിട്ടു

Wednesday 12 November 2025 12:28 AM IST

കൊല്ലം: ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസ് 2002ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിലെ പ്രതിയായ കൊല്ലം മുണ്ടയ്ക്കൽ തെക്കേവിള പട്ടംതുരുത്ത് രാജുവിനെ കൊട്ടാരക്കര അബ്കാരി കോടതി വെറുതെവിട്ടു. പ്രത്യേക കോടതി ജഡ്ജ് ടി.ആർ.റീന ദാസാണ് വിധി പ്രഖ്യാപിച്ചത്. 2002 ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ലൈസൻസിയായിരുന്ന കള്ള് ഷാപ്പിൽ അനധികൃതമായി വ്യാജ ചാരായം സൂക്ഷിച്ചുവെന്നായിരുന്നു കേസ്. എന്നാൽ, വിചാരണയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും പ്രതിക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പര്യാപ്തമല്ലായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ്.ഷൈൻ, പി.പ്രണവരാജ്, എ.ആർ.ഗോകുൽ എന്നിവർ ഹാജരായി.