നിവേദനം നൽകി 

Wednesday 12 November 2025 12:32 AM IST
Eps 95 പെൻഷൻകാരുടെ കുറഞ്ഞ പെൻഷൻ വർധിപ്പിക്കുക, DA പുനസ്ഥാപിക്കുക - ബിജെപി സ്റ്റേറ്റ് പ്രസിഡന്റ്നു നിവേദനം നൽകി

കൊല്ലം: എൺപത്തൊന്ന് ലക്ഷം ഇ.പി.എസ് പെൻഷൻകാരുടെ പെൻഷൻ വർദ്ധനയും 2002 മുതൽ തടഞ്ഞുവച്ച ഡി.എ/റിലീഫ് പുനഃസ്ഥാപിക്കുക, കോടതി വിധി യഥാസമയം നടപ്പാക്കുക, 15 വർഷം കഴിഞ്ഞിട്ടും കമ്മ്യൂട്ട് ചെയ്തവർക്ക് മുഴുവൻ പെൻഷനും അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ധനമന്ത്രിക്ക് നൽകേണ്ട മെമ്മോറാണ്ടം റിട്ട. മിൽമ എംപ്ലോയീസ് വെൽഫയർ സൊസൈറ്റി, മിൽമ റിട്ട. വെൽഫയർ അസോസിയേഷൻ, ഓൾ കേരള ഇ.പി.എഫ് പെൻഷണേഴ്‌സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർക്ക് കൈമാറി. പ്രസന്നകുമർ, രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് മെമ്മോറാണ്ടം കൈമാറിയത്. അടിയന്തരമായി ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.