സ്വർണക്കൊള്ളയിൽ സി.പി.എം പങ്ക് വ്യക്തം: സതീശൻ

Wednesday 12 November 2025 12:33 AM IST

തിരുവനന്തപുരം: എൻ. വാസു അറസ്റ്റിലായതോടെ ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. എൻ. വാസു മാത്രമല്ല, മുൻ ദേവസ്വം മന്ത്രിയും നിലവിലെ മന്ത്രിയും പ്രതികളാകേണ്ടവരാണ്. അതുകൊണ്ടാണ് സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടത്.