അറസ്റ്റ് സർക്കാരിന്റെ മുഖം രക്ഷിക്കാൻ: രാജീവ് ചന്ദ്രശേഖരൻ
Wednesday 12 November 2025 12:37 AM IST
തിരുവനന്തപുരം: എൻ. വാസുവിന്റെ അറസ്റ്റ് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മാളത്തിൽ ഇരിക്കുന്ന പല ഉന്നതന്മാരെയും രക്ഷിക്കാനാണ് ശ്രമം. സ്വർണ്ണക്കൊള്ളയെ കുറിച്ച് സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ജനങ്ങൾക്കും വിശ്വാസികൾക്കും തൃപ്തിയില്ല.