ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മിററിൽ നിന്ന് പാമ്പ് പുറത്തേക്ക്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Wednesday 12 November 2025 2:33 PM IST

പാമ്പുകളെ പേടിയില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. വീട്ടിലും വാഹനങ്ങളിലുമൊക്കെ പാമ്പ് കയറാറുണ്ട്. അത്തരത്തിൽ പേടിപ്പെടുത്തുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഓടുന്ന കാറിന്റെ സൈഡ് മിററിൽ നിന്ന് പാമ്പ് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. തമിഴ്നാട് നാമക്കൽ - സേലം റോഡിൽ നിന്നുള്ളതാണ് ദൃശ്യം. സൈഡിലെ കണ്ണാടിയിൽ നിന്ന് ചെറിയൊരു ചലനം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. നോക്കിയപ്പോൾ കണ്ടതാകട്ടെ അതിനുള്ളിൽ നിന്ന് പാമ്പ് പതിയെ പുറത്തേക്ക് വരുന്നതും.

ഉടൻ തന്നെ പാമ്പിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തുമ്പോഴും കാർ ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാറിനെ മറികടന്നുപോയ ഒരു ബൈക്ക് യാത്രികർ പാമ്പിനെ കണ്ട് തിരിഞ്ഞുനോക്കുന്നതും വീഡിയോയിൽ കാണാം.

ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാഹനമോടിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ ബോണറ്റിന് താഴെ, സൈഡ് മിററുകൾ അടക്കം ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.