എമിനന്റ് സ്‌കോളർ ഇൻ റെസി. പ്രോഗ്രാം

Thursday 13 November 2025 12:50 AM IST

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അന്തരീക്ഷ ശാസ്ത്ര വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച എമിനന്റ് സ്‌കോളർ ഇൻ റെസിഡന്റ്സ് പ്രോഗ്രാം ഫിസിക്‌സ് വകുപ്പ് ഓഡിറ്റോറിയത്തിൽ നടന്നു. ഫിസിക്‌സ് വകുപ്പ്, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച്, അറ്റ്‌മോസ്‌ഫെറിക് സയൻസസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്.സിയിലെ ഡോ. എസ്. സുരേഷ് ബാബു മുഖ്യാതിഥിയായി. ഫിസിക്‌സ് വകുപ്പ് മേധാവി ഡോ. ആൾഡ്രിൻ ആന്റണി, മറൈൻ സയൻസസ് സ്‌കൂൾ ഡയറക്ടർ ഡോ. കെ. സതീശൻ, അറ്റ്‌മോസ്‌ഫെറിക് സയൻസസ് വകുപ്പ് മേധാവി ഡോ. എസ്. അഭിലാഷ് എന്നിവർ പങ്കെടുത്തു.